ഒസാമ ബിൻലാദൻ

ബിൻലാദൻ..... ഭീകരനാണ്;ഭീകരവാദി അല്ല..... ആനകളുടെ ബ്ലോഗിൽ ഒരു ഭീകരന് എന്ത് കാര്യം എന്ന് വായിക്കുന്നവർക്ക് തോന്നാം... കഴിഞ്ഞ രണ്ട് ബ്ലോഗുകളിലായി കേരളത്തിലെ ആനത്തറവാടുകളെ പറ്റി ആണല്ലോ നമ്മൾ പറഞ്ഞത്.എപ്പോളും തറവാടുകളെ പറ്റി മാത്രം പറഞ്ഞാൽ ആർക്കായാലും ഒരു മുഷിപ്പ് തോന്നില്ലേ....ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്.... ഇത്തവണ നമുക്ക് ഒരു ആനയെ തന്നെ കാച്ചിക്കളയാം😛 ആനയുടെ പേര് കേൾക്കുമ്പോൾ തന്നെ കുറച്ചു ആളുകൾ എങ്കിലും ഞെട്ടാതെ ഇരിക്കില്ല. "ഒസാമ ബിൻലാദൻ" ;ലോകത്തെ ഞെട്ടിച്ച ആ ഭീകരവാദിയും ആനയും തമ്മിൽ എന്ത് ബന്ധം എന്നാവും ആലോചിക്കുന്നത്.കൂടുതൽ വലിച്ചു നീട്ടുന്നില്ല... സസ്പെൻസ് ഇടാതെ പറയാം.. ബിൻ ലാദൻ ഭീകരവാദത്തിലൂടെ ആളുകളെ കാലപുരിക്ക് അയച്ചു;ഒരു കാരണവും കൂടാതെ....മനുഷ്യജീവന് വില കൽപ്പിക്കാതെ പലതും ചെയ്തു കൂട്ടി.... എന്നാൽ നമ്മുടെ നായകൻ;ക്ഷമിക്കണം നമ്മുടെ വില്ലൻ,കാടിറങ്ങി നാട്ടിലുള്ള ജനങ്ങളെ കാലപുരിക്...