തടത്താവിള ആനത്തറവാട്

ദേ ശിംഗനാട്, അഥവാ നമ്മുടെ സ്വന്തം കൊല്ലം.അധികം വിശദീകരണം ഒന്നും വേണമെന്ന് തോന്നുന്നില്ല. തിരുവിതാംകൂറിന്റേ പഴയ വാണിജ്യ തലസ്ഥാനം എന്ന് വേണം എങ്കിൽ പറയാം.ചരിത്രം അവിടെ നിൽക്കട്ടെ..... കൊല്ലത്തിന്റെ തെക്കുഭാഗത്ത് കടലും കായലും ഒന്നിക്കുന്ന പരവൂർ എന്ന ഗ്രാമത്തിൽ;ഒരുപക്ഷെ ഗുരുവായൂർ കണ്ണന്റെ ആനക്കോട്ട കഴിഞ്ഞാൽ ഇന്ന് ഏറ്റവും കൂടുതൽ ഗജവീരന്മാർ നിൽക്കുന്ന പൂതക്കുളം ഗ്രാമം. ഇവിടെ വർഷങ്ങളുടെ പാരമ്പര്യം ഉള്ള ഒരു ആനത്തറവാട്... ' തടത്താവിള ' തടത്താവിള തറവാടിനെ നമുക്ക് ഒന്ന് പരിചയപ്പെടാം..... രാജഭരണം നിലനിൽക്കുന്ന സമയത്ത് ആണ് ഭൂതക്കുളം അമ്പലത്തിലേക്ക് എഴുന്നള്ളിപ്പിനായി ആനകൾ എത്താൻ തുടങ്ങിയത്. ആ സമയത്ത് സ്വന്തം ആയി ആനയില്ലാതിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഇതും. രാജഭരണ കാലഘട്ടത്തിൽ മഠങ്ങൾക്കായിരുന്നു ക്ഷേത്രങ്ങളുടെയും മറ്റും ചുമതല.അന്നത്തെ അത്തിയറ മഠത്തിന്റെ കീഴിൽ ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഭൂതക്കുളം ക്ഷേത്രം. സ്വയംഭൂ ആയ ശാസ്താവ് ആണ് അവിടെ കുടിയിരിക്കുന്നത്.കാട് മൂടിക്കിടന്ന സ്ഥലത്ത് പുല്ല് അറു...